മോന്‍സന്‍ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും അനുസ്മരിച്ച് 'ബര്‍മുഡ'യുടെ മൂന്നാമത്തെ ഫ്രൈഡേ ബില്‍ബോര്‍ഡ് പുറത്തിറക്കി; ചിത്രം കണ്ടാല്‍ ചിരിച്ച് ചിരിച്ച് വീഴും
Oct 1, 2021, 20:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.10.2021) മോന്‍സന്‍ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും അനുസ്മരിച്ച് 'ബര്‍മുഡ'യുടെ മൂന്നാമത്തെ ഫ്രൈഡേ ബില്‍ബോര്‍ഡ് പുറത്തിറക്കി. ഷൈന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബര്‍മുഡ. ഇതിന്റെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബില്‍ബോര്‍ഡാണ് പുറത്തിറക്കിയത്.
സംവിധായകന്‍ നാദിര്‍ഷായുടെ പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. 'ഞങ്ങളങ്ങ് ചിരിക്കുവാ' എന്ന ടാഗ് ലൈനോടുകൂടി പങ്ക് വെച്ചിരിക്കുന്ന പോസ്റ്ററില്‍ വര്‍ത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി ഒപ്പിയെടുത്തിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസ് വന്നപ്പോള്‍ മുതല്‍ നിരന്തരം ട്രോളുകളില്‍ ഉള്‍പെടെ നിറഞ്ഞു നില്‍ക്കുന്ന യൂദാസിന്റെ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം എന്നിവയൊക്കെ പോസ്റ്ററില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഷൈന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിരഞ്ജന അനൂപ്, ധര്‍മജന്‍, നൂറിന്‍ ഷെറീഫ്, ഗൗരി നന്ദ എന്നിവരാണ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
അളഗപ്പന്‍, ഷെല്ലി കാലിസ്റ്റ് എന്നിവരാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന്റേതാണ് സംഗീതം. ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, ഷൈനി സാറ, വീണ നായര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.
കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേകെപ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ് ആന്‍ഡ് ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പി ആര്‍ ഒ- പി ശിവപ്രസാദ് ആന്‍ഡ് മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാല്‍ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Bermuda's third Friday billboard released to commemorate Monson Maungdaw and archeology, Thiruvananthapuram, News, Cinema, Released, Entertainment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

