സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ

 


കൊല്‍ക്കത്ത: (www.kvartha.com 08.02.2017) ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹയെ(28) കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച്‌ അകത്തു കയറി നോക്കിയപ്പോഴായിരുന്നു ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തൂങ്ങിയ നിലയിൽ ബിതാസ്തയെ കണ്ടത്.

സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ

സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ

കുറച്ച്‌ ദിവസങ്ങളായി തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോൺ  എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളിൽ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഫ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ

നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയില്ല. പ്രണയനൈരാശ്യമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Bengali actress Bitasta Saha found hanging in Kolkata. Bengali film actress Bitasta Saha was found dead in her bedroom in a Kolkata apartment on Tuesday evening. Police sent body for postmortem says love failure since no suicide note found.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia