മാതാപിതാക്കള്‍ ഉള്‍പെടെ 11 പേര്‍കെതിരെ കേസ് ഫയല്‍ ചെയ്ത് നടന്‍ വിജയ്; സംഭവം ഇങ്ങനെ!
Sep 19, 2021, 22:02 IST
ചെന്നൈ: (www.kvartha.com 19.09.2021) മാതാപിതാക്കള്‍ ഉള്‍പെടെ 11 പേര്‍കെതിരെ കേസ് ഫയല്‍ ചെയ്ത് നടന്‍ വിജയ്. തന്റെ പേര് ഉപയോഗിച്ച് പാര്‍ടി രൂപീകരിക്കുന്നതും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളും തടയണമെന്നാവശ്യപ്പെട്ടാണ് വിജയ് ചെന്നൈ കോടതിയില്‍ ഇവര്‍കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്. പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, വിജയ് മക്കള്‍ ഇയക്കത്തിന്റെ എക്‌സിക്യൂടിവുമാര്‍ എന്നിവര്‍കെതിരെയാണ് പരാതി.
സെപ്റ്റംബര്‍ 27ന് കേസ് പരിഗണിക്കും. ഒന്‍പത് തമിഴ്നാട് ജില്ലകളില്‍ ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കള്‍ മന്‍ട്രം പ്രഖ്യാപിച്ചിരുന്നു. ഇതിനു വിജയ്യുടെ മാതാപിതാക്കള്‍ അനുവാദവും നല്‍കി. പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചത്.
2020ല്‍ എസ് എ ചന്ദ്രശേഖര്‍ അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാര്‍ടിയില്‍ ചേരുമെന്നും റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്റെ രാഷ്ട്രീയ പാര്‍ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരാധകര്‍ പാര്‍ടിയില്‍ ചേരരുതെന്നും വിജയ് പ്രതികരിച്ചു.
തന്റെ പേരും ചിത്രവും ഫാന്‍ ക്ലബുകളെയും രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.
Keywords: 'Beast' actor Vijay files a case against 11 respondents including his parents, Chennai, News, Cinema, Vijay, Actor, Politics, Case, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.