SWISS-TOWER 24/07/2023

ബേസില്‍ ജോസഫിന് ഏഴു വര്‍ഷത്തെ പ്രണയം പൂവണിയുന്നു, വധു കോട്ടയംകാരി എലിസബത്ത് സാമുവല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പറ്റ: (www.kvartha.com 18.06.2017) സൂപ്പര്‍ ഹിറ്റായി ഓടുന്ന ഗോദയുടെ വിജയം ജീവിതത്തിലും ശരിക്കും ആഘോഷിക്കാന്‍ സംവിധായകന്‍ ബേസില്‍ ജോസഫ് തീരുമാനിച്ചു. ഗോദയുടെ ആവേശം മലയാളിയുടെ മനസ്സില്‍ നിന്ന് കെട്ടടങ്ങും മുമ്പെ ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് തീരുമാനം. എഞ്ചിനീയറിംഗ് പഠനത്തിനിടെ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം സ്വദേശിനി എലിസബത്ത് സാമുവലുമായുള്ള ഏഴ് വര്‍ഷത്തെ പ്രണയമാണ് രണ്ട് മാസത്തിനകെ സഫലമാകാന്‍ പോകുന്നത്.

ചെന്നൈയില്‍ ടീച്ച് ഫോര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി, ചേരി പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തനം നടത്തി വരികയാണ് എലിസബത്ത് ഇപ്പോള്‍. പിതാവ് മനോരമയിലെ ജീവനക്കാരനാണ്. അമ്മ അധ്യാപികയും. ഏക സഹോദരന്റെ പാത പിന്‍തുടര്‍ന്നാണ് എലിസബത്തും സാമൂഹ്യ പ്രവര്‍ത്തനം തിരഞ്ഞെടുത്തത്. രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നില്‍ ജോലി ഉണ്ടായിരുന്ന എലിസബത്ത് ആ ജോലി രാജി വെച്ചാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിച്ചത്.

വലിയ സിനിമാ കമ്പക്കാരിയല്ലെങ്കിലും ശരാശരി പ്രേക്ഷകയും നല്ലൊരു ആസ്വാദകയുമാണ് തന്റെ ഭാവി വധു എന്ന് ബേസില്‍ ജോസഫ് പറഞ്ഞു. കുഞ്ഞിരാമായണത്തിലും ഗോദയിലും തനിക്ക് നല്ലൊരു സപ്പോര്‍ട്ടായിരുന്നു എലിസബത്ത്. ഗോദയിലെ നായികയായ ഗുസ്തിക്കാരിയായ അതിഥി സിംഗ് എന്ന കഥാപാത്രത്തിനായി ഇന്ത്യ മുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബി സുന്ദരിയായ കഥക് നര്‍ത്തകി വാമിക ഗബ്ബിയെ കണ്ടെത്തിയത്. എന്നാല്‍ തന്റെ ജീവിതത്തില്‍ സ്ഥിരം നായികയായി എത്തുന്ന ഭാവി വധുവിന് വേണ്ടി താന്‍ അധികം തിരയേണ്ടി വന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

തിര എന്ന സിനിമയുടെ സഹസംവിധായകനായി വന്ന് കുഞ്ഞിരാമായണത്തിലൂടെ ശ്രദ്ധേയനാകുകയും ഗോദയിലൂടെ മുഖ്യസംവിധായകരുടെ നിരയിലേക്ക് ഉയരുകയും ചെയ്ത വയനാട് സ്വദേശിയായ ബേസില്‍ ജോസഫ് വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍.
ബേസില്‍ ജോസഫിന് ഏഴു വര്‍ഷത്തെ പ്രണയം പൂവണിയുന്നു, വധു കോട്ടയംകാരി എലിസബത്ത് സാമുവല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Cinema, Entertainment, Basil Joseph, Basil Joseph getting married after 7 year of love, bride is Elesabath from Kottayam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia