ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു

 


ADVERTISEMENT


മുംബൈ: (www.kvartha.com 16.02.2022) ഹിന്ദി ഗായകനും ബോളിവുഡ് സംഗീത സംവിധായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലഹിരി മുംബൈയിലെ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. 

തിങ്കളാഴ്ച ലഹിരിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായി. കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തി, പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹിരിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡോ.ദീപക് നംജോഷി പറഞ്ഞു. 
Aster_MIMS

ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു


ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ശരാബി.. തുടങ്ങി 70 കളിലും 80 കളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Keywords:  News, National, India, Mumbai, Music Director, Death, Cinema, Hospital, Entertainment, Bappi Lahiri, Composer-Singer, Dies In Mumbai Hospital At 69
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia