യുവനടന്‍ 'അങ്കിള്‍' എന്നുവിളിച്ചു; മൊബൈല്‍ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ; വിഡിയോ കാണാം

 


ചെന്നൈ: (www.kvartha.com 19.11.2020) തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ചിരിക്കയാണ് സേഹരി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്ക് മുഖ്യാതിഥിയായി വിളിച്ചത് ബാലകൃഷ്ണയെ ആണ്. ചടങ്ങിനിടെ ചിത്രത്തിലെ യുവനടന്‍ അദ്ദേഹത്തെ 'അങ്കിള്‍' എന്നുവിളിച്ച് അഭിസംബോധന ചെയ്തു. ഇതാണ് പുലിവാലായത്.

'അങ്കിള്‍' എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടന്‍ ഉടന്‍ തന്നെ 'സോറി സര്‍, ബാലകൃഷ്ണ' എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായി കാണപ്പെട്ടു. യുവനടന്‍ 'അങ്കിള്‍' എന്നുവിളിച്ചു; മൊബൈല്‍ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ; വിഡിയോ കാണാം

ഇതിനിടെയാണ് അദ്ദേഹത്തിനു ഫോണ്‍ വരുന്നത്. ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നെടുത്ത് അദ്ദേഹം ഫോണ്‍ വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് അകന്ന് വീട്ടില്‍ തന്നെയായിരുന്നു താരം. എട്ടുമാസങ്ങള്‍ക്കുശേഷമാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് ചടങ്ങിനെത്തിയത്.

ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.

Keywords:  Balakrishna Unleashes His Angry Avatar At 'Sehari' Promotional Event; Throws His Phone,  Chennai, News, Cinema, Actor, Video, Mobile Phone, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia