സിനിമയിലുള്ള കലാകാരന്മാരെ വളര്‍ത്തുന്നത് അസോസിയേഷനല്ല: ബാലചന്ദ്രമോനോന്‍

 


പാലക്കാട്:(www.kvartha.com 21/06/2018) സിനിമയിലുള്ള കലാകാരന്മാരെ അസോസിയേഷനുകളല്ല വളര്‍ത്തുന്നത് വ്യക്തികളുടെ കഴിവുകൊണ്ടാണ് വളരുന്നതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ലിംക ബുക്ക് ഒഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ബാലചന്ദ്രമേനോനെ മേഴ്‌സി കോളജ്, സ്വരലയ പാലക്കാട് എന്നിവര്‍ ആദരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് എത്തിയ അദ്ദേഹം മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. സിനിമ ലോകത്ത് 40 വര്‍ഷം പിന്നിട്ടത് ഏറ്റവും ഭാഗ്യമായി കരുതുന്നു. സിനിമ മേഖലയില്‍ ആരോടും വിരോധമില്ലെന്നും വ്യക്തിപരമായ ബന്ധങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലുള്ള കലാകാരന്മാരെ വളര്‍ത്തുന്നത് അസോസിയേഷനല്ല: ബാലചന്ദ്രമോനോന്‍

ടെക്‌നോളജിയുടെ പുരോഗതി കാരണം പഴകാല സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ സിനിമ ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ ഇറങ്ങുന്ന ന്യൂജനറേഷന്‍ സിനിമകള്‍ ഒരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്നും അത്തരം സിനിമകളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിലീസ് ചെയ്യാന്‍ പോകുന്ന എന്നാലും ശരത് എന്ന സിനിമ മറ്റ് ചിത്രങ്ങളില്‍ നിന്നുള്ള വ്യത്യസ്ത പത്ത് സംവിധായകര്‍ പത്ത് കഥാപാത്രങ്ങളായി അഭിനയിക്കുന്നു എന്നതാണെന്ന് ബാലചന്ദ്രന്‍മേനോന്‍ പറഞ്ഞു. സംവിധായകന്‍ മേജര്‍ രവി, നടന്‍ചാര്‍ളി, സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Cinema, Balachandra Menon react against film association
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia