വിവാഹത്തെ കുറിച്ചും വധുവിനെ കുറിച്ചും പരസ്യപ്പെടുത്തി, എന്നാല്‍ വിവാഹത്തിന് പോലും വന്നില്ല; ഒടുവില്‍ എയര്‍പോര്‍ടില്‍ വച്ച് കണ്ടപ്പോള്‍ കയ്യോടെ പിടികൂടി നടന്‍ ബാല

 


ചെന്നൈ: (www.kvartha.com 20.09.2021) വിവാഹത്തെ കുറിച്ചും വധുവിനെ കുറിച്ചും പരസ്യപ്പെടുത്തി, എന്നാല്‍ വിവാഹത്തിന് പോലും വന്നില്ല. ഒടുവില്‍ എയര്‍പോര്‍ടില്‍ വച്ച് കണ്ടപ്പോള്‍ കയ്യോടെ പിടികൂടി നടന്‍ ബാല. സിനിമാ ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹം. ബാല വിവാഹിതനാവുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും വധുവിനെ കുറിച്ച് ഒരു സൂചനപോലും പുറത്തുവന്നില്ല, ഇതിനിടെ പല പേരുകളും ഉയര്‍ന്നുവന്നു. ഒടുവില്‍ ഒരു വിഡിയോയിലൂടെയാണ് ആ സസ്‌പെന്‍സ് പുറത്തായത്.

വിവാഹത്തെ കുറിച്ചും വധുവിനെ കുറിച്ചും പരസ്യപ്പെടുത്തി, എന്നാല്‍ വിവാഹത്തിന് പോലും വന്നില്ല; ഒടുവില്‍ എയര്‍പോര്‍ടില്‍ വച്ച് കണ്ടപ്പോള്‍ കയ്യോടെ പിടികൂടി നടന്‍ ബാല

പക്ഷെ ആ വിഡിയോ പോസ്റ്റ് ചെയ്തയാള്‍ ബാലയുടെ വിവാഹത്തിന് പോലും എത്തിയില്ല. ആ പരിഭവം നിലനില്‍ക്കെയാണ് കക്ഷിയെ എയര്‍പോര്‍ടില്‍ വച്ച് ബാല കാണുന്നത്. പിന്നെ ഒട്ടും വൈകിയില്ല. കയ്യോടെ പിടികൂടി വിഡിയോയിലാക്കി സോഷ്യല്‍ മീഡിയയില്‍ ഇട്ടു.

ക്രികെറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് ആ ആള്‍. അന്ന് ഷൂടിംഗ് ഉള്ളതുകൊണ്ടാണ് വിവാഹത്തിന് പങ്കെടുക്കാതിരുന്നതെന്നും ശ്രീശാന്ത് വിഡിയോയില്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡോക്ടര്‍ ആണ് എലിസബത്ത്. ഇവരുടേത് പ്രണയവിവാഹമാണ്.

നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

Keywords:  Bala and wife Elizabeth came across Sreesanth in the airport, Chennai, News, Social Media, Actor, Celebration, Marriage, Trending, Airport, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia