സിനിമാ സെറ്റ് തകര്‍ത്ത ബജ്‌രംഗ്‌ദള്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍, മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതം
May 25, 2020, 19:32 IST
കാലടി:(www.kvartha.com 25.05.2020) യുവ നടൻ ടോവിനോ നായകനാകുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റ് സംഘം ചേര്‍ന്ന് തകര്‍ത്ത സംഭവത്തില്‍ രാഷ്ട്രീയ ബജ്‌രംഗ്‌ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷ് (മലയാറ്റൂർ രതീഷ്) അറസ്റ്റില്‍. അഡീഷണല്‍ എസ്‌പി എന്‍ ജെ സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണസംഘം ചോദ്യം ചെയ്‌തുവരികയാണ്.
രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജയില്‍ശിക്ഷ അനുഭവിച്ചു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ്‌രംഗ്‌ദള്‍ ഭാരവാഹിയാകുന്നത്.
സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്‌കയും ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
Summary: Bajrang Dal district president arrested for breaking cinema set, intensified search for other accused, Actor, attack, BJP, Chief Minister, Cinema, Ernakulam, film, FIR, Government, Kerala, News, Police, State, VHP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.