കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?; ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍' 28 ന് തീയറ്ററിലെത്തും
Apr 23, 2017, 14:36 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 23.04.2017) കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാന്‍ ഇനി ആറുദിനം കൂടി. 'ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍' ഏപ്രില്‍ 28 ന് പുറത്തിറങ്ങും. നാല് വര്‍ഷമാണ് സിനിമയുടെ ചിത്രീകരണത്തിനായി എടുത്തത്. മറ്റൊരു ചിത്രത്തിനും ഡേറ്റ് നല്‍കാതെ ബാഹുബലിക്കു വേണ്ടി മാത്രമായി നായക നടനായ പ്രഭാസ് നാല് വര്‍ഷമാണ് മാറ്റി വച്ചത്.
2013ല്‍ പുറത്തിറങ്ങിയ മിര്‍ച്ചി ആയിരുന്നു പ്രഭാസ് നായകനായി അവസാനം ഇറങ്ങിയ ചിത്രം. ഇവിടുന്നിങ്ങോട്ട് ബാഹുബലിക്കൊപ്പം ആയിരുന്നു പ്രഭാസ്. പ്രഭാസിനെപ്പോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ ഇത്രയും സമയം ഒരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വക്കുന്നതും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ബാഹുബലി ഉണ്ടാകാന്‍ കാരണം എന്നാണ് രാജമൗലിയുടെ പക്ഷം.
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും കോണ്ട് ആരാധകരെ കൈയ്യിലെടുത്ത സിനിമയുടെ ട്രെയിലര്‍ നല്‍കുന്ന സൂചന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായിരിക്കും എന്നാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kochi, National, Film, Cinema, Entertainment, Actor, Bahubali, Prabhas, Bahubali will be released on 28th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.