ബാഹുബലി നായകന്‍ പ്രഭാസിന്റെ റൊമാന്റിക് ഹീറോ ഗെറ്റപ്: സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന രാധേശ്യാമിന്റെ പ്രീ ടീസര്‍ പുറത്ത്
Feb 6, 2021, 17:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.02.2021) സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ബാഹുബലി നായകന്‍ പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും വേഷപ്പകര്‍ച ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രീ ടീസറില്‍, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷം ആറെ ആകര്‍ഷണനീയമാണ്.
മഞ്ഞു പൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവര്‍ക്കോട്ട് ധരിച്ച് നടക്കുന്ന പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് മുപ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രീ ടീസറില്‍ കാണാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ 'നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്' എന്ന വിവരണമാണ് പ്രീ ടീസറിനും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ തന്നെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രീ ടീസറാണ് രാധേശ്യാമിന്റേത്. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ ഫെബ്രുവരി പതിനാലിന് പുറത്തിറക്കുമെന്ന സൂചനയും പ്രീ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ മുതല്‍ സിനിമാ പ്രേമികളെല്ലാം പാന്‍ പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായെത്തുന്ന റൊമാന്റിക്ക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ പ്രണയത്തിന്റെ അലകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് പ്രീ ടീസറും പ്രഖ്യാപിക്കുന്നത്.
പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാമെങ്കിലും ഏറെ നാളത്തെ ഇടവേളയ്ക്കൊടുവിലാണ് ഒരു റൊമാന്റിക്ക് നായകനായി പ്രഭാസ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ഏറ്റവും ഒടുവിലായി താരം റൊമാന്റിക്ക് ഹീറോ പരിവേഷത്തിലെത്തിയത് 2010ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്ങ് എന്ന ചിത്രത്തിലായിരുന്നു.
പ്രമുഖ സംവിധായകനായ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

Keywords: Bahubali hero Prabhas' romantic hero getup: Radhe Shyam pre-teaser awaited by movie lovers is out, Chennai, News, Cinema, Entertainment, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.