'യൂട്യൂബിലും ഞാന്‍ ഉടനെയെത്തും'; പുത്തന്‍ വരവറിയിച്ച് ബഡായ് ബംഗ്ലാവിലൂടെ ആരാധകരെ കൈയിലെടുത്ത ആര്യ
Nov 24, 2020, 08:41 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 24.11.2020) തന്റെ പുത്തന്‍ വരവറിയിച്ച് ബഡായ് ബംഗ്ലാവിലൂടെ ആരാധകരെ കൈയിലെടുത്ത ആര്യ ബാബു. ഉടനെതന്നെ യൂട്യൂബ് ചാനലുമായി എത്തുമെന്ന് അറിയിക്കുകയാണ് ആര്യയിപ്പോള്‍. എന്നാല്‍ ചാനലിന്റെ പേരോ, ആദ്യത്തെ അപ്ലോഡിന്റെ വിവരങ്ങളോ ഒന്നുംത്തന്നെ ആര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആര്യ യൂട്യൂബിലേക്ക് വരുന്നു എന്ന പോസ്റ്റിന് യൂട്യൂബില്‍ സജീവമായ ആര്യയുടെ അടുത്ത കൂട്ടുകാരിയായ വീണ നായര്‍ സ്വാഗതമെന്ന രീതിയില്‍ ഒരു ഇമോജിയും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പെണ്ണെ വെയിറ്റിംഗ് എന്നുപറഞ്ഞ് വീണ ഇന്‍സറ്റഗ്രാം സ്റ്റോറിയും ഇട്ടിട്ടുണ്ട്. ആര്യയുടെ പുതിയ ചുവടുവയ്പ്പിന് എല്ലാവരും ആശംസകള്‍ നേരുന്നുണ്ട്.
ബഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ് രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ.
Keywords: News, Kerala, State, Kochi, Cinema, Entertainment, Television, YouTube, Social Network, Badai Bunglow fame Arya Babu shared a poster of details about her new channel on youtube
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

