'യൂട്യൂബിലും ഞാന്‍ ഉടനെയെത്തും'; പുത്തന്‍ വരവറിയിച്ച് ബഡായ് ബംഗ്ലാവിലൂടെ ആരാധകരെ കൈയിലെടുത്ത ആര്യ

 



കൊച്ചി: (www.kvartha.com 24.11.2020) തന്റെ പുത്തന്‍ വരവറിയിച്ച് ബഡായ് ബംഗ്ലാവിലൂടെ ആരാധകരെ കൈയിലെടുത്ത ആര്യ ബാബു. ഉടനെതന്നെ യൂട്യൂബ് ചാനലുമായി എത്തുമെന്ന് അറിയിക്കുകയാണ് ആര്യയിപ്പോള്‍. എന്നാല്‍ ചാനലിന്റെ പേരോ, ആദ്യത്തെ അപ്ലോഡിന്റെ വിവരങ്ങളോ ഒന്നുംത്തന്നെ ആര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആര്യ യൂട്യൂബിലേക്ക് വരുന്നു എന്ന പോസ്റ്റിന് യൂട്യൂബില്‍ സജീവമായ ആര്യയുടെ അടുത്ത കൂട്ടുകാരിയായ വീണ നായര്‍ സ്വാഗതമെന്ന രീതിയില്‍ ഒരു ഇമോജിയും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പെണ്ണെ വെയിറ്റിംഗ് എന്നുപറഞ്ഞ് വീണ ഇന്‍സറ്റഗ്രാം സ്റ്റോറിയും ഇട്ടിട്ടുണ്ട്. ആര്യയുടെ പുതിയ ചുവടുവയ്പ്പിന് എല്ലാവരും ആശംസകള്‍ നേരുന്നുണ്ട്. 

'യൂട്യൂബിലും ഞാന്‍ ഉടനെയെത്തും'; പുത്തന്‍ വരവറിയിച്ച് ബഡായ് ബംഗ്ലാവിലൂടെ ആരാധകരെ കൈയിലെടുത്ത ആര്യ


ബഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ.

Keywords:  News, Kerala, State, Kochi, Cinema, Entertainment, Television, YouTube, Social Network, Badai Bunglow fame Arya Babu shared a poster of details about her new channel on youtube
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia