Review | 'ബാഡ് ബോയ്സ്: ഒമർ ലുലുവിന്റെ മാസ് മസാല; റഹ്‌മാനും പിള്ളേരും ഈ ഓണം പൊളിച്ചടുക്കുമോ!
● ബാഡ് ബോയ്സ് ഒരു ആക്ഷൻ കോമഡി ചിത്രമാണ്.
● റഹ്മാൻ ഈ ചിത്രത്തിൽ ആൻ്റപ്പൻ എന്ന ഗുണ്ടാ തലവനായി അഭിനയിക്കുന്നു.
● ഷീലു എബ്രഹാം റഹ്മാന്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കെ ആർ ജോസഫ്
(KVARTHA) ഒമർ ലുലുവിന്റെ സംവിധാനത്തിൽ പഴയകാല സൂപ്പർഹീറോ റഹ്മാൻ നായക വേഷത്തിൽ എത്തുന്ന 'ബാഡ് ബോയ്സ്' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. എല്ലാ മേഖലയിലും മികവു പുലർത്തുന്ന നല്ലൊരു സിനിമയാണ് ബാഡ് ബോയ്സ്. ഏറെക്കാലത്തിനുശേഷം റഹ്മാനെ പഴയപോലെ ഫുൾ ഓൺ വൈബ് ക്യാരക്ടർ ആയി തന്നെ കാണാൻ പറ്റും എന്നതാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ഒരുപാട് നാളുകൾക്ക് ശേഷം റഹ്മാൻ നായകനാകുന്നുവെന്ന് മാത്രമല്ല കൊടുത്തിരിക്കുന്ന റോൾ ഒരു അന്യായ മാസ് കഥാപാത്രം തന്നെയാണ്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഷീലു എബ്രഹാമാണ് ചിത്രത്തിൽ റഹ്മാൻ്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഹ്മാനൊപ്പം കട്ടക്ക് തന്നെ ധ്യാൻ ശ്രീനിവാസൻ, ബിപിൻ ജോർജ്, ആൻസൺ പോൾ, സെന്തിൽ, ടിനി ടോം, സുധീർ, ബിജു കുട്ടൻ, ബാബു ആന്റണി തുടങ്ങി ഒരു നീണ്ട നിര തന്നെ പടത്തിലുണ്ട്. ബാബു ആന്റണിയുടെ സീൻസ് ഒക്കെ പക്കാ മാസ് ആയിട്ട് തന്നെ ഫീൽ ചെയ്യും. ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെയും ഒരു ഫെസ്റ്റിവൽ മൂഡിൽ കണ്ടിരിക്കാൻ പറ്റുന്ന ജോളി ടൈപ്പ് പടമാണ് ബാഡ് ബോയ്സ്. ബാഡ് ബോയ്സ് എന്നാൽ ഇടി, പൊട്ടിച്ചിരി, അതാണ് ഐറ്റം.
റഹ്മാൻ, ആൻസൺ പോൾ, സെന്തിൽ, ബിപിൻ ജോർജ് എന്നിവരാണ് ബാഡ് ബോയ്സിലെ അംഗങ്ങൾ. നാട്ടിൽ ചില്ലറ അടിയും ഇടിയുമൊക്കെയായി നടക്കുന്ന ഇവരുടെ ജീവിതത്തിൽ വന്നുചേരുന്ന വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ കിടിലൻ തമാശകളും പാട്ടുകളും ആക്ഷനുമൊക്കെയായി ഒരു പക്കാ ഫെസ്റ്റിവൽ മൂട് ക്രീയേറ്റ് ചെയ്യുന്നുണ്ട് ബാഡ് ബോയ്സ്. മുൻകാല ഒമർ പടങ്ങളെ പോലെ അല്ല അടിയും ചിരിയും. എല്ലാം ആയിട്ട് ഒരൊന്നൊന്നര എന്റർടൈനർ.
ഈ ഓണനാളിൽ കാണാൻ പറ്റിയ ഒരു കിടിലൻ എന്റെർടൈമെന്റ്. റഹ്മാനെ ശെരിക്കും അഴിച്ചു വിട്ടിരിക്കുവാണ് ഈ സിനിമയിൽ എന്ന് പ്രത്യേകം എടുത്തു പറയേണ്ടി വരും. ആദ്യവസാനം മുതൽ കോമഡി ആക്ഷൻ എല്ലാം അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് ഈ സിനിമ. ഒരു ഫെസ്റ്റിവൽ മൂഡിൽ തന്നെ കണ്ടിറങ്ങാവുന്ന ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് സിനിമ. തിയേറ്ററിൽ തന്നെ എൻജോയ് ചെയ്യേണ്ട ചിത്രമാണ് ബാഡ് ബോയ്സ്. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ.
ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ്: വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ജനപ്രീതി നേടി സെൻസേഷനായ ' ഒരു അഡാർ ലൗ ' എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ചിത്രം കൂടിയാണിത്. കണ്ടുപഴകിയ തട്ടിക്കൂട്ട് പടമെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിൽ അല്പം പോലും മുഷിച്ചിൽ അനുഭവപ്പെടില്ല എന്നതാണ് സത്യം. റഹ് മാൻ, ബാബു ആൻ്റണി എന്നിവരെപ്പോലുള്ളവരുടെ സാന്നിധ്യവും ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാണ്.
മാസ് മസാല ചേരുവകള്‍ ധാരാളം ഉണ്ടെങ്കിലും വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എന്നത് ഈ സിനിമയുടെ ഒരു പോരായ്മയായി കണക്കാക്കുന്നു. തമാശകള്‍ കാര്യമായി വര്‍ക്ക്ഔട്ട് ആയിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. എന്തായാലും എല്ലാത്തരം പ്രേഷകർക്കും തിയേറ്ററിൽ എൻജോയ് ചെയ്തു കാണാവുന്ന ചിത്രമാണ് ബാഡ് ബോയ്സ്.
#BadBoysMovie, #MalayalamCinema, #Rahman, #OmarLulu, #MovieReview, #IndianCinema