Esther Anil | പരമ്പരാഗത രീതിയിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ തിളങ്ങി എസ്തര്‍; തനി ദക്ഷിണേന്‍ഡ്യന്‍ ലുകിലുള്ള ഗ്ലാമറസ് ചിത്രം വൈറല്‍
Aug 16, 2022, 15:03 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയ താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവതാരം ഫാഷന്‍ പരീക്ഷണങ്ങളില്‍ എല്ലായ്‌പോഴും താല്‍പര്യം കാണിക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിനെയോ ഹോളിവുഡിനെയും വെല്ലുന്ന ചിത്രങ്ങളാണ് എസ്തര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ട്രഡീഷനല്‍ ലുകിലാണ് 20 കാരിയായ എസ്തര്‍ ചിത്രങ്ങളില്‍ തിളങ്ങുന്നത്. പരമ്പരാഗത രീതിയിലുള്ള ഡിസൈനര്‍ ലെഹങ്കയാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. പിങ്ക് ടോപും പച്ച ബോടവുമാണ് എടുത്തിരിക്കുന്നത്.
കല്യാണം പോലുള്ള വിശേഷാവസരങ്ങളിലേക്ക് വളരെ അനുയോജ്യമായൊരു ഔട്ഫിറ്റാണിത്. ദുപ്പട്ടയില്ലാതെയാണ് എസ്തര്‍ ലെഹങ്കയണിഞ്ഞിരിക്കുന്നത്. ഡിസൈനര്‍ വര്‍കുള്ള ദുപ്പട്ട കൂടി വന്നാല്‍ ഇതിന് പൂര്‍ണതയാകും. തനി ദക്ഷിണേന്‍ഡ്യന്‍ രീതിയിലാണ് ഈ ഔട്ഫിറ്റില്‍ എസ്തര്‍ വന്നിരിക്കുന്നത്. അല്‍പം ഗ്ലാമറസായി തന്നെ ഒരുങ്ങിയതിനാല്‍ ചിത്രങ്ങള്‍ അതിവേഗമാണ് ശ്രദ്ധ നേടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.