'താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ?: ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.06.2021) ചാർമിളയെ താങ്കൾ പ്രണയിച്ച് വഞ്ചിച്ചു പോയില്ലേ എന്ന വിമർശനത്തില്‍ മറുപടിയുമായി നടൻ ബാബു ആന്റണി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു കമന്റ്. എന്നാൽ താരം ഇതിന് മറുപടിയായി നൽകിയത് ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നാണ്.

‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’ താരത്തോട് ചോദിച്ചു.

Aster mims 04/11/2022
'താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ?: ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി

‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’ ബാബു ആന്റണി ചോദ്യം ചോദിച്ചയാൾക് മറുപടി നൽകി.

Keywords:  News, Kochi, Actor, Actress, Social Media, Criticism, Entertainment, Cinema, Film, Kerala, State, Babu Antony, Charmila, Babu Antony responds to criticism that he cheated on Charmila by falling in love with her. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script