മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ല; കാരണം വ്യക്തമാക്കി ബാഹുബലി ഫെയിം റാണ ദഗുപതി
Sep 30, 2016, 11:54 IST
കൊച്ചി: (www.kvartha.com 30.09.2016) മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബാഹുബലി ഫെയിം റാണ ദഗുപതി. മോഹന്‍ലാലും താനും ഒരുമിക്കുന്നതായുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നും ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നില്ലെന്നും റാണ പറഞ്ഞു. അതിന്റെ കാരണവും റാണ വ്യക്തമാക്കുന്നുണ്ട്.
ലാല്‍ സാറുമൊത്ത് അഭിനയിക്കുക എന്നത് തനിക്കൊരു ബഹുമതിയാണ്. എന്നാല്‍ അതിപ്പോഴില്ലെന്നും റാണ പറഞ്ഞു. അതേസമയം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിക്കാന്‍ ദഗുപതിയെ സമീപിച്ചിരുന്നതായി മേജര്‍ രവി സ്ഥിരീകരിച്ചു. ചിത്രത്തില്‍ അഭിനയിക്കാനായി ഡേറ്റ് ചോദിച്ച് താന്‍ ദഗുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഡിസംബര്‍ വരെ ഡേറ്റുണ്ടായിരുന്നില്ല. ഒക്‌ടോബറില്‍ ഫ്രീ ആകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഡിസംബറില്‍ മാത്രമേ ഡേറ്റ് ഉണ്ടാകൂ എന്നാണ് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

തന്റെ കഥയും ദഗുപതിക്ക് ഇഷ്ടപ്പെട്ടിരുന്നു. ബാഹുബലി രണ്ടാംഭാഗം കഴിഞ്ഞിട്ട് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, അതുവരെ കാത്തിരിക്കാന്‍ സമയം ഇല്ലെന്നും മേജര്‍ രവി വ്യക്തമാക്കി. യുദ്ധം പശ്ചാത്തലമാകുന്ന ചിത്രമായതിനാല്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്. അതിനാല്‍ ചിത്രീകരണത്തിന്റെ ഡേറ്റ് നീട്ടാനാകില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പമുള്ള പ്രധാന കഥാപാത്രമായാണ് ദഗുപതിയെ നിശ്ചയിച്ചിരുന്നത്.
മോഹന്‍ലാലുമായി ഒന്നിക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ ലിങ്കിനൊപ്പമാണ് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് കാട്ടി ട്വിറ്ററിലൂടെയുള്ള ദഗുപതിയുടെ പ്രതികരണം. ഇത് എനിക്കും ഒരു വാര്‍ത്തയാണ്. ഏത് ചിത്രമാണ് ഇത്? ലാല്‍ സാറുമൊത്ത് അഭിനയിക്കുക ഒരു ബഹുമതിയാണ്. പക്ഷേ ഇപ്പോഴില്ലെന്നും ദഗുപതി പറഞ്ഞു.

Keywords: Baahubali star Rana Daggubati denies working with Mohanlal, Mejor Ravi, Kochi, Gun Battle, Military, Twitter, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.