സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബാഹുബലി നടിയുടെ അടി; നടനെതിരെ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ്

 


മുംബൈ: (www.kvartha.com 03.08.2017) സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കയാണ് ബാഹുബലി നടിയുടെ അടി. ബാഹുബലി ആദ്യ ഭാഗത്തിലെ മനോഹരിയെന്ന ഗാനത്തിന് ചുവടുവെച്ച നടി സ്‌കാര്‍ലെറ്റ് വില്‍സണ്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അവരുടെ ലുക്കും ചലനങ്ങളും അവിസ്മരണീയമാണ്.

എന്നാല്‍ ചൂടന്‍ നൃത്തരംഗങ്ങള്‍ മാത്രമല്ല നല്ല ഉശിരുള്ള തല്ല് കൊടുക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കയാണ് താരം . ഈ പ്രവര്‍ത്തിക്ക് നടിക്ക് ഏറെ കയ്യടിയും ലഭിച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തേക്ക് ആഞ്ഞുവീശീ അടി കൊടുത്താണ് നടി കയ്യടി നേടിയത്. ഇതിന്റെ വീഡിയോ വൈറലായിരിക്കയാണ്.

 സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബാഹുബലി നടിയുടെ അടി; നടനെതിരെ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ്

'ഹന്‍സ ഏക് സന്‍യോഗ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച ഉമാകാന്ത് റായി സ്‌കാര്‍ലെറ്റിന്റെ ശരീരത്തില്‍ ബോധപൂര്‍വം സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുടിയില്‍ തൊട്ടതോടെ നിയന്ത്രണം വിട്ട സ്‌കാര്‍ലെറ്റ് ഉമാകാന്തിന്റെ മുഖത്തടിച്ചു. അടി കൊണ്ടതിന്റെ ചമ്മലില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ഉമാകാന്ത് തന്നെക്കൊണ്ടു കഴിയുന്ന വിധം ശ്രമിച്ചെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുത്തില്ല.

ചിത്രീകരണത്തിനിടെ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മനസിലായില്ല. ഒടുവില്‍ കാര്യങ്ങള്‍ വിശദീകരിച്ച് നടി തന്നെ രംഗത്തെത്തുകയായിരുന്നു. നടന്റെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. സംഭവത്തില്‍ നടന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:
തൂങ്ങിമരിക്കാനായി റഫീഖ് ആദ്യമേ ഫാനില്‍ കയര്‍ കെട്ടി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മക്കളെ കൊലപ്പെടുത്താനൊരുങ്ങി, പേടിച്ചരണ്ട മക്കള്‍ നിലവിളിച്ചുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി, ദമ്പതികളുടെ മരണം നാടിന്റെ നൊമ്പരമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords: Baahubali actress Wilson slaps actor Umakant Rai, Mumbai, News, Cinema, Criticism, Bollywood, Actress, Complaint, National, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia