ബാഹുബലിയുടെ വൻവിജയം കണ്ട് പ്രഭാസ് വിശ്രമിക്കാൻ അമേരിക്കയിലേക്ക് പറന്നു
May 9, 2017, 07:09 IST
ചെന്നൈ: (www.kvartha.com 09.05.2017) ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറിയിരിക്കുകയാണ് ബാഹുബലി. ആദ്യ ഭാഗവും രണ്ടാം ഭാഗവും ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി. കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു. ആയിരം കോടി നേടിയ ആദ്യ ഇന്ത്യൻ സിനിമയായ ബാഹുബലി ലോകമെമ്പാടും ചർച്ച വിഷയമായി.
ഈ തിരക്കുകൾക്കിടയിൽ നായകൻ പ്രഭാസ് വിശ്രമത്തിനായി പറന്നു, അമേരിക്കയിലേക്ക്. ആരാധകരുടെ നിലയ്ക്കാത്ത സ്നേഹപ്രകടനത്തിന് നടുവിൽ നിന്നാണ് പ്രഭാസ് താൽക്കാലികമായെങ്കിലും മോചനം നേടിയത്. ചിത്രത്തിനായി നാളുകളായി ശരീരവും ആത്മാവും സമർപ്പിച്ചിരിക്കുകയായിരുന്നു പ്രഭാസ്.
വിജയത്തിനും നേട്ടത്തിനുമെല്ലാം പ്രഭാസ് നന്ദി പറയുന്നത് സംവിധായകൻ എസ് എസ് രാജമൌലിക്കാണ്. വിശാല കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കുമാണ് രാജമൌലി ഇന്ത്യയിലെ പ്രേക്ഷകരെ നയിച്ചത്. ഈ ചരിത്ര ദൌത്യത്തിൻറെ ഭാഗമായത് ഭാഗ്യം. ഏതൊരു നടനും ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അസുലഭ അവസരമാണ് ബാഹുബലി എനിക്ക് നൽകിയത് , പ്രഭാസ് അമേരിക്കയിലേക്ക് പറക്കും മുൻപ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Filmmaker Karan Johar, whose Dharma Productions distributes the Hindi version of 'Baahubali', announced on Twitter that the second installment of the franchise has become the first Indian film to collect Rs 1,000 crore worldwide.
Keywords: Baahubali, Prabhas, Rana Daggubati, Ramya Krishnan, Anushka Shetty, Sathyaraj , Tamannaah Bhatia, SS Rajamouli.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.