SWISS-TOWER 24/07/2023

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം; ആയുഷ് മാന്‍ ഖുരാണ, വിക്കി കൗഷല്‍ മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരം പങ്കുവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 09.08.2019) 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരം രണ്ടുപേര്‍ പങ്കിട്ടു. ആയുഷ് മാന്‍ ഖുരാണയും വിക്കി കൗഷലും.

അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം: സുധാകര്‍ റെഡ്ഢി യെഹന്തി ചിത്രം നാഗ്.

ജോജുവിനും സാവിത്രിക്കും പ്രത്യേക പുരസ്‌ക്കാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം; ആയുഷ് മാന്‍ ഖുരാണ, വിക്കി കൗഷല്‍ മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരം പങ്കുവെച്ചു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം ലഭിച്ചു. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം; ആയുഷ് മാന്‍ ഖുരാണ, വിക്കി കൗഷല്‍ മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരം പങ്കുവെച്ചു

അന്തരിച്ച എം.ജെ രാധാകൃഷ്ണന് മികച്ച ക്യാമറാമാനുള്ള പുരസ്‌കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ഷാജി എന്‍. കരുണ്‍ ഓള്‍ എന്ന ചിത്രത്തിന്റെ ക്യാമറയ്ക്കാണ് അംഗീകാരം.

മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും പുരസ്‌ക്കാരം ലഭിച്ചു. പത്മാവതിലെ ഗാനത്തിനാണ് പുരസ്‌കാരം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം 13 വനിതകള്‍ക്കാണ്. മികച്ച മലയാള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

മറ്റു അവാര്‍ഡുകള്‍:

മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്.

മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).  മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍). മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്‌സിങ്‌രംഗസ്ഥലാം (തെലുങ്ക് ചിത്രം).

വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 490 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayushmann Khurrana and Vicky Kaushal share Best Actor Award, Keerthi Suresh bags Best Actress, New Delhi, News, Cinema, Entertainment, Award, Actress, Actor, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia