Avatar Trailer | കടലിനടിയില്‍ വിസ്മയിപ്പിക്കുന്ന മായികാലോകം: ആകാംക്ഷ വര്‍ധിപ്പിച്ച് 'അവതാര്‍ 2' പുതിയ ട്രെയിലര്‍ പുറത്തെത്തി
Nov 22, 2022, 11:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജെയിംസ് കാമറൂണിന്റെ 'അവതാര്‍' ഇറങ്ങിയപ്പോള്‍ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'അവതാര്‍-2'. ഇപ്പോഴിതാ ആകാംക്ഷ വര്‍ധിപ്പിച്ച് 'അവതാര്‍: ദ വേ ഓഫ് വാടര്‍' ചിര്തത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തിയിരിക്കുകയാണ്.

'അവതാര്‍ 2' ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതാണ് ട്രെയിലറടക്കമുള്ള പ്രമോഷനല്‍ മെറ്റീരിയലുകള്‍. കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്മയിപ്പിക്കും എന്ന ഉറപ്പാണ് 'അവതാര്‍: ദ വേ ഓഫ് വാടറി'ന്റെ പുതിയ ട്രെയിലറും നല്‍കുന്നത്. ചിത്രത്തില്‍ എന്തൊക്കെ ദൃശ്യ വിസ്മയങ്ങളായിരിക്കും എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
'അവതാര്‍ 2'ന്റെ കഥ പൂര്‍ണമായും 'ജേക്കി'നെയും 'നെയിത്രി'യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ 'ജേക്കും', 'നെയിത്രി'യും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് 'അവതാര്‍ 2' കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'നെയിത്രി'യെ വിവാഹം കഴിക്കുന്ന 'ജേക്ക്' ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന.
ഇന്‍ഡ്യയില്‍ ആറ് ഭാഷകളില്‍ 'അവതാര്‍- ദ വേ ഓഫ് വാടര്‍' ഡിസംബര്‍ 16ന് തിയേറ്ററുകളിലെത്തും. ഇന്‍ഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 1832 കോടി രൂപയാണ് നിര്‍മാണ ചിലവ്.
2009 ലാണ് 'അവതാര്‍' എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതീക്ഷകള്‍ക്ക് മാറ്റം വരുകയായിരുന്നു.
Keywords: News,National,India,New Delhi,Cinema,Entertainment,Hollywood,Top-Headlines,Video,Social-Media, Avatar: The Way of Water new trailer takes fans deep into visually stunning Pandora, Watch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.