SWISS-TOWER 24/07/2023

ആസിഫ് അലി, ഉണ്ണി മുകുന്ദൻ നായകൻമാരാകുന്ന 'അവരുടെ രാവുകൾ' രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.05.2017) ഷാനിൽ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അവരുടെ രാവുകൾ, എന്ന  സിനിമയിലെ രണ്ടാമത്തെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. "ഏതേതോ സ്വപ്നമോ" എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വൈശാഖ് സി മാധവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിബി പടിയറയുടെ വരികൾക്ക് ശങ്കർ ശർമ്മ ഈണം പകർന്നിരിക്കുന്നു.

ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൗർണമി, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും പ്രജീഷ് പ്രകാശ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അജയ് എന്റർടൈൻമെന്റിന്റെ ബാനറിൽ അജയ് കൃഷ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ആസിഫ് അലി, ഉണ്ണി മുകുന്ദൻ നായകൻമാരാകുന്ന 'അവരുടെ രാവുകൾ' രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

നേരത്തെ ചിത്രത്തിൻറെ നിമ്മാതാവും സീരിയൽ നടനുമായ അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്തത് വൻ വാർത്തയായിരുന്നു. സിനിമ വിജയിക്കുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിൻറെ ആത്മഹത്യക്ക് പിന്നിലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 



Summary: Avarute Ravukal second video song has been released. The film is directed by Shanil Muhammed and produced by AJay Krishnan in the banner of Ajay entertainment. Asif Ali, Unni Mukundan, Vinay fort, AJu Varghese etc act.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia