Actor Bala | നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; പാതിരാത്രി 2 പേര്‍ കാറിലെത്തി വാതിലില്‍ തട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പരാതി

 


ADVERTISEMENT


കൊച്ചി: (www.kvartha.com) നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം ഉണ്ടായെന്ന് പരാതി. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഈ സമയം, ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതി.
Aster_MIMS

ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായും ബാല പറയുന്നു.

Actor Bala | നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; പാതിരാത്രി 2 പേര്‍ കാറിലെത്തി വാതിലില്‍ തട്ടി  ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പരാതി


ഇതേ സംഘം അയല്‍ വീടുകളിലുമെത്തി ഭീഷണിപ്പെടുത്തിയതായും റിപോര്‍ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ഫ്‌ലാറ്റുകളുടെ പാര്‍കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പെടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. 

മറ്റു വീടുകളില്‍ നിന്ന് ഹെല്‍മെറ്റും സൈകിളുകളും ഉള്‍പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.

Keywords:  News,Kerala,State,Kochi,attack,Actor,Cinema,Top-Headlines, Complaint,Police,House, Attempt to attack at Actor Bala's house
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia