Actor Bala | നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; പാതിരാത്രി 2 പേര്‍ കാറിലെത്തി വാതിലില്‍ തട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പരാതി
Jan 14, 2023, 09:05 IST
കൊച്ചി: (www.kvartha.com) നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം ഉണ്ടായെന്ന് പരാതി. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഈ സമയം, ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതി.
ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായും ബാല പറയുന്നു.
ഇതേ സംഘം അയല്‍ വീടുകളിലുമെത്തി ഭീഷണിപ്പെടുത്തിയതായും റിപോര്‍ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ഫ്‌ലാറ്റുകളുടെ പാര്‍കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പെടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു.
മറ്റു വീടുകളില്‍ നിന്ന് ഹെല്‍മെറ്റും സൈകിളുകളും ഉള്‍പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.
Keywords: News,Kerala,State,Kochi,attack,Actor,Cinema,Top-Headlines, Complaint,Police,House, Attempt to attack at Actor Bala's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.