കുഞ്ഞ് ജനിച്ചതിന് പിന്നാലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും തേടിയെത്തി; ഇരട്ടിമധുരം ലഭിച്ചതിന്റെ സന്തോഷത്തില്‍ നടി അശ്വതി ശ്രീകാന്ത്
Sep 1, 2021, 17:39 IST
കൊച്ചി: (www.kvartha.com 01.09.2021) കുഞ്ഞ് ജനിച്ചതിന് പിന്നാലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും തേടിയെത്തി, ആദ്യ സീരിയലില്‍ തന്നെ അവാര്‍ഡ് കൂടി ലഭിച്ചതോടെ ഇരട്ടിമധുരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പിന്നാലെ ബുധനാഴ്ച കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിയതോടെ അത് അശ്വതിയെ സംബന്ധിച്ച് ഇരട്ടി മധുരം തന്നെയാണ്. അതിന്റെ സന്തോഷത്തിലാണ് അശ്വതി.
'എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ. എന്റെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ചക്കപ്പഴം കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സാറിനും നന്ദി,' അശ്വതി കുറിക്കുന്നു.
ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അശ്വതിയെ തേടിയെത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന പരമ്പരയിലെ അഭിനയത്തിനാണ് അശ്വതിയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 'ചക്കപ്പഴത്തിലെ ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്,' എന്നാണ് ജൂറി അവാര്‍ഡിനെ വിലയിരുത്തുന്നത്.
അശ്വതിയുടെ ആദ്യസീരിയല്‍ കൂടിയാണ് ചക്കപ്പഴം. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പരമ്പര ആരംഭിച്ചത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചു.
ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. 'ഠായില്ലാത്ത മുട്ടായികള്‍' എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.
Keywords: Aswathy sreekanth shares happiness for best actress award, Kochi, Award, Television, Cinema, Actress, Kerala.
Keywords: Aswathy sreekanth shares happiness for best actress award, Kochi, Award, Television, Cinema, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.