Assault Case | 'സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു'; നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്; ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, എങ്കില്‍ മാത്രം പേടിച്ചാല്‍ പോരെ, ശരിക്കും ഞാനാണ് ഇരയെന്ന് വിമര്‍ശനവുമായി ലൈവിലെത്തി താരം
                                                 Apr 27, 2022, 10:00 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com) പ്രശസ്ത നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.  
 
  ഈ മാസം 22നാണ് യുവതി എറണാകുളം സൗത് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എറണാകുളത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 
 
   അതേസമയം, ബലാംത്സംഗ പരാതിയില്‍ പ്രതികരണവുമായി വിജയ് ബാബു രംഗത്തെത്തി. പരാതിവാര്ത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക് ലൈവില്‍ വന്നാണ് താരം പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. സിനിമാ നടിയായ പരാതിക്കാരിയുടെ പേര് താരം വെളിപ്പെടുത്തുകയും ചെയ്തു.  
 
 
 
   താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും വിജയ് ബാബു പറഞ്ഞു. താനാണ് ശരിക്കും ഇര. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോള്‍ എതിര് കക്ഷി സുഖമായിരിക്കുകയാണ്. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും വിജയ് ബാബു പറഞ്ഞു. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന് ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷമാണ് ബന്ധം സ്ഥാപിക്കുന്നത്.  
 
 
 
   തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. മാര്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീന്‍ ഷോടുകളും തന്റെ കൈവശമുണ്ട്. അത് പുറത്തുവിടാന്‍ തയാറാണെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ വരുന്ന കേസില്‍ പേടിയില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെ കേസ് കൊടുത്ത് സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു. 
 
 
 
   1983 ല്‍ സൂര്യന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകള്‍ നിര്‍മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്.  
 
 
 
   ഫിലിപ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. നടനായി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. 
 
 
  Keywords:  News,Kerala,State,Kochi,Entertainment,Actor,Case,Complaint,Police,Cinema, Assault Case Lodged Against Actor Vijay Babu at Ernakulam  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
