Kuttavum Shikshayum | ആസിഫ് അലി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ത്രിലര്‍; 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു. ആസിഫ് അലി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രം മെയ് 27ന് തിയേറ്ററുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ആസിഫ് അലിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. 
Aster mims 04/11/2022

ഇന്‍വെസ്റ്റിഗേറ്റീവ് ത്രിലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക് വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

Kuttavum Shikshayum | ആസിഫ് അലി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ത്രിലര്‍; 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു


2020 ലാണ് ചിത്രത്തിന്റെ ഷൂടിംഗ് ആരംഭിച്ചത്. കോവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. കേരളവും രാജസ്താനുമാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ശറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Keywords:  News, Kerala, State, Kochi, Entertainment, Social-Media, Facebook, Theater, Cinema, Business, Finance, Asif Ali, Actor, Top-Headlines, Trending, Asif Ali's Movie 'Kuttavum Shikshayum' Release Date Announced
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script