Uthara gets engaged | നടി ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ആദിത്യയാണ് വരന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യഹോടെലില്‍ വച്ച് നടന്ന ചടങ്ങില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, വിനീത്, തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. മെകാനികല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റവും കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

നടിയാകണമെന്നാണ് തന്റെ സ്വപ്നം. അഭിനയം, ഡാന്‍സര്‍, മോഡല്‍ തുടങ്ങിയ തന്റെ പാഷനൊപ്പം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് മുന്‍പ് അഭിമുഖത്തില്‍ ഉത്തര പറഞ്ഞിരുന്നു.

Uthara gets engaged | നടി ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ആദിത്യയാണ് വരന്‍

2021ലെ മിസ് കേരള റണര്‍ അപ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീര്‍ത്തന ബിരുദം നേടിയിരിക്കുന്നത്.

ചുവപ്പ് നിറത്തിലെ ലെഹങ്കയായിരുന്നു ഉത്തരയുടെ വേഷം. ചുവപ്പ് നിറത്തിലെ ഡിസൈനർ സാരിയിൽ ആശയും ചടങ്ങിൽ തിളങ്ങി. വെളുപ്പ് നിറത്തിലെ ലെഹങ്കയണിഞ്ഞായിരുന്നു ഉത്തരയുടെ സഹോദരി കീർത്തന വേദിയിലെത്തിയത്. അതിമനോഹരിയായ ഉത്തരയ്ക്കും വരനും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.

 
Aster_MIMS

Keywords: Asha Sharath's daughter Uthara gets engaged; VIDEO, Kochi, News, Actress, Marriage, Video, Kerala, Cinema.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia