Uthara gets engaged | നടി ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ആദിത്യയാണ് വരന്‍
Oct 23, 2022, 16:12 IST
കൊച്ചി: (www.kvartha.com) ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യഹോടെലില്‍ വച്ച് നടന്ന ചടങ്ങില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, വിനീത്, തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. മെകാനികല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റവും കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
നടിയാകണമെന്നാണ് തന്റെ സ്വപ്നം. അഭിനയം, ഡാന്‍സര്‍, മോഡല്‍ തുടങ്ങിയ തന്റെ പാഷനൊപ്പം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് മുന്‍പ് അഭിമുഖത്തില്‍ ഉത്തര പറഞ്ഞിരുന്നു.

2021ലെ മിസ് കേരള റണര്‍ അപ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീര്‍ത്തന ബിരുദം നേടിയിരിക്കുന്നത്.
ചുവപ്പ് നിറത്തിലെ ലെഹങ്കയായിരുന്നു ഉത്തരയുടെ വേഷം. ചുവപ്പ് നിറത്തിലെ ഡിസൈനർ സാരിയിൽ ആശയും ചടങ്ങിൽ തിളങ്ങി. വെളുപ്പ് നിറത്തിലെ ലെഹങ്കയണിഞ്ഞായിരുന്നു ഉത്തരയുടെ സഹോദരി കീർത്തന വേദിയിലെത്തിയത്. അതിമനോഹരിയായ ഉത്തരയ്ക്കും വരനും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.

Keywords: Asha Sharath's daughter Uthara gets engaged; VIDEO, Kochi, News, Actress, Marriage, Video, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.