ലഹരി കേസില്‍ 25 ദിവസത്തിനുശേഷം ആര്യന്‍ ഖാന് ജാമ്യം; വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജയില്‍ മോചിതനാക്കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 28.10.2021) ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആര്യന്‍ ഖാനെ ജയില്‍ മോചിതനാക്കും.
Aster_MIMS

ലഹരി കേസില്‍ 25 ദിവസത്തിനുശേഷം ആര്യന്‍ ഖാന് ജാമ്യം; വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജയില്‍ മോചിതനാക്കും

നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്.

ആര്യന് ജാമ്യം നിഷേധിച്ചതില്‍ കഴിഞ്ഞദിവസം അഭിഭാഷകര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നാണ് എതിര്‍ഭാഗത്തിന്റെ വാദം.

Keywords:  Aryan Khan Gets Bail After 3 Weeks in Jail, Will be Released Tomorrow or Saturday, Mumbai, News, Bail, Bollywood, Actor, Jail, Released, National, Cinema.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia