നടന്‍ ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ച് വിശാല്‍

 


ചെന്നൈ: (www.kvartha.com 24.07.2021) നടന്‍ ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സുഹൃത്തും നടനുമായ വിശാല്‍ തന്റെ ട്വിറ്റര്‍ പേജിലാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞിന്റെ ജനനം. താന്‍ ഒരു അമ്മാവനായി എന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

വിശാല്‍ പോസ്റ്റ് ട്വീറ്റ് ചെയ്തതിന് പിന്നാലെ ആര്യയുടെയും സയേഷയുടെയും സഹപ്രവര്‍ത്തകരും ആരാധകരും പുതിയ അതിഥിയുടെ വരവിനെ ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ചു. സയേഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ഇരുവരും ആരാധകരെ അറിയിച്ചിരുന്നില്ല. വിശാല്‍ ട്വീറ്റ് ചെയ്തതോടെയാണ് ആരാധകര്‍ വിവരം അറിയുന്നത്. 

നടന്‍ ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ച് വിശാല്‍

2019ലാണ് ആര്യയും സയേഷയും വിവാഹിതരായത്. വിവാഹശേഷം ടെഡി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആര്യ നായകനായ പുതിയ ചിത്രം സര്‍പാടെ പരമ്പരൈ പ്രേക്ഷകര്‍ക്കിടയില്‍ ഗംഭീരപ്രതികരണം നേടുമ്പോഴാണ് ഈ സന്തോഷവാര്‍ത്തയും താരത്തെ തേടിയെത്തിയിരിക്കുന്നത്.

Keywords:  Arya and Sayyeshaa blessed with a baby girl, confirms actor Vishal, Chennai, News, Friend, Twitter, Child, Cinema, Actress, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia