മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യിൽ ജയം രവിയും അഭിനയിക്കുന്നുണ്ടോ?; നടി കനിഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോടോയ്‌ക്ക് പിന്നാലെ ആരാധകരുടെ ചോദ്യം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 30.08.2021) ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമായ ജയം രവി 'ബ്രോ ഡാഡി'യിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. മലയാളികളുടെ പ്രിയപ്പെട്ട നടിയായ കനിഹ മേനോൻ കഴിഞ്ഞ ദിവസം പൃഥ്വിരാജിനും ജയം രവിക്കും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടയാണ് ഈ സംശയം.

ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ഷൂടിങ് നടക്കുന്നതിനിടയിലാണ് ലൊകേഷനിൽ നിന്നും കനിഹ ചിത്രം പകർത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയർന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട്, 'ഈ പോസ്റ്റ് പ്രത്യേകതയുള്ളതാണ്, കാരണം എന്റെ ഇരു വശത്തും മികച്ച അഭിനേതാക്കള്‍’ എന്നാണ് കനിഹ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
Aster_MIMS

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യിൽ ജയം രവിയും അഭിനയിക്കുന്നുണ്ടോ?; നടി കനിഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോടോയ്‌ക്ക് പിന്നാലെ ആരാധകരുടെ ചോദ്യം


മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ശാഹിർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്തും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Keywords:  News, Hyderabad, Cinema, Entertainment, Film, Actor, Actress, Mohanlal, Prithvi Raj, Malayalam, Social Media, India, International, Kaniha, Jayam Ravi, Artist Kaniha Share Photo With Prithviraj  And Jayam Ravi.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia