മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യിൽ ജയം രവിയും അഭിനയിക്കുന്നുണ്ടോ?; നടി കനിഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോടോയ്‌ക്ക് പിന്നാലെ ആരാധകരുടെ ചോദ്യം
Aug 30, 2021, 12:35 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 30.08.2021) ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമായ ജയം രവി 'ബ്രോ ഡാഡി'യിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. മലയാളികളുടെ പ്രിയപ്പെട്ട നടിയായ കനിഹ മേനോൻ കഴിഞ്ഞ ദിവസം പൃഥ്വിരാജിനും ജയം രവിക്കും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടയാണ് ഈ സംശയം.
ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ഷൂടിങ് നടക്കുന്നതിനിടയിലാണ് ലൊകേഷനിൽ നിന്നും കനിഹ ചിത്രം പകർത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയർന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട്, 'ഈ പോസ്റ്റ് പ്രത്യേകതയുള്ളതാണ്, കാരണം എന്റെ ഇരു വശത്തും മികച്ച അഭിനേതാക്കള്‍’ എന്നാണ് കനിഹ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ശാഹിർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്തും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Keywords: News, Hyderabad, Cinema, Entertainment, Film, Actor, Actress, Mohanlal, Prithvi Raj, Malayalam, Social Media, India, International, Kaniha, Jayam Ravi, Artist Kaniha Share Photo With Prithviraj And Jayam Ravi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.