ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍; താരത്തിന് ആശംസയുമായി അനുശ്രീ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 10.09.2021) മലയാളത്തിന്റെ ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍. 43-ാം ജന്മ ദിനം ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളുമായാണ് അനുശ്രീ ആശംസ അറിയിച്ചത്. 
Aster mims 04/11/2022

മഞ്ജു വാര്യര്‍ അഭിനയിച്ച പ്രണയവര്‍ണങ്ങള്‍ എന്ന സൂപെര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. 'കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ..' എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. കൂടെ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോടോയും അനുശ്രീ പങ്കുവച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി എത്തുന്നത്. നിരവധി താരങ്ങള്‍ അടക്കമുള്ളവര്‍ മഞ്ജു വാര്യരുടെ ഫോടോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍; താരത്തിന് ആശംസയുമായി അനുശ്രീ


കേരളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ 1995ല്‍ തന്റെ 17-ാം വയസില്‍ മോഹന്റെ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
ഇതുവരെ 40 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, 7 ഫിലിംഫെയര്‍ അവാര്‍ഡ് സൗത് എന്നിവയുള്‍പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തുടര്‍ച്ചയായി 4 തവണ (199699) ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഏക മലയാളി നടി എന്ന റെകോര്‍ഡും മൊത്തത്തില്‍ 7 തവണ എന്ന റെകോര്‍ഡും മഞ്ജുവിന് സ്വന്തമാണ്.



Keywords:  News, Kerala, Kochi, Actress, Cinema, Cine Actor, Entertainment, Manju Warrier, Mollywood, Birthday, Social Media, Artist Anusree birthday wishes to Manju Warrier
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia