മലയാള വെള്ളത്തിരയിലേക്കുള്ള വിനയന്‍ ചിത്രങ്ങളുടെ മടങ്ങിവരവ് പകരുന്ന പ്രതീക്ഷകള്‍; രണ്ടാം വരവില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗവും എത്തിയേക്കും
May 18, 2019, 20:33 IST
സ്വാദിഖ് ബി
(www.kvartha.com 18.05.2019) വിനയന്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ഒട്ടനവധിയാണ്. ഒമ്പത് വര്‍ഷത്തോളം മലയാളം സിനിമാ ലോകത്തുനിന്നും അകറ്റി നിര്‍ത്തപ്പെട്ട ശേഷം ഒട്ടേറെ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ വീണ്ടും ആ പഴയ വിനയന്‍ സിനിമകള്‍ പിറവിയെടുക്കുവാന്‍ പോകുന്നു. പല സൂപ്പര്‍ സ്റ്റാറുകളും അദ്ദേഹത്തിന് അനുകൂല നിലപാടുകള്‍ എടുത്തിരിക്കുകയാണ്.
നിയമപോരാട്ടത്തിനൊടുവില്‍ വിലക്കുകളെ വിലക്കി ഉത്തരവ് വന്നിരുന്നു. അതിന് ശേഷം പുറത്തിറങ്ങിയ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ നല്ല വിജയവുമായിരുന്നു. ഈ ചിത്രത്തില്‍ മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. സഫാരി ചാനലില്‍ 32 ഓളം എപ്പിസോഡുകളിലൂടെ വിനയന്‍ തന്റെ ജീവചരിത്രവും വിനയന്റെ പക്ഷത്തുനിന്നുള്ള വീക്ഷണങ്ങളും സാധാരണക്കാരന് ബോധ്യമാകും വിധം അവതരിപ്പിച്ചിരിക്കുന്നു.
പ്രേക്ഷകര്‍ ഇതിന് മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. തിരിച്ചുവരവില്‍ ആ പഴയ വിനയന്‍ സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ എന്നും പ്രേക്ഷകര്‍ അഭിലഷിച്ചിരുന്നു. മോഹന്‍ ലാലുമായി നീണ്ടകാലത്തെ തെറ്റിദ്ധാരണകള്‍ അവസാനിച്ച് പുതിയൊരു സിനിമ പ്രതീക്ഷിക്കാം എന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിനയന്റെ ഒരുകാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആകാശഗംഗ യുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ഈ ചിത്രം വെള്ളിത്തിരയിലെത്തുക.
പല പുതുമുഖ താരങ്ങളെയും മലയാള സിനിമക്ക് സംഭാവന നല്‍കിയ വിനയന്‍ പുതിയ ചിത്രമായ ആകാശഗംഗ2 വിലൂടെ പുതിയൊരു നായികയേയും മലയാളസിനിമാലോകത്തേക്കു സംഭാവന ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനയന്റെ തിരിച്ചുവരവിലൂടെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ തന്നെ നമുക്ക് പ്രതീക്ഷിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Cinema, Entertainment, News, Director, Article; Vinayan films share lots of expectations in Comeback
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.