ഭാരതീയ ഋഷി വാല്‍മികിനെതിരായുള്ള വിവാദ പരാമര്‍ശം: ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറന്റ്

 


ലുധിയാന: (www.kvartha.com 03.04.2017) ഭാരതീയ ഋഷി വാല്‍മികിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതിന് രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. വാല്‍മികി ടൈഗര്‍ ഫോഴ്‌സിലെ വാല്‍മികി വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഒരു ചാനല്‍ പരിപാടിയില്‍ സംസാരിച്ചതിന് മാര്‍ച്ച് ഒമ്പതിനായിരുന്നു താരത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

ഭാരതീയ ഋഷി വാല്‍മികിനെതിരായുള്ള വിവാദ പരാമര്‍ശം: ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറന്റ്

അദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്നതാണ് രാഖിയുടെ വിവാദ പരാമര്‍ശമെന്ന് പരാതിക്കാര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് ഒമ്പതിന് കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടിക്കെതിരെ ഇപ്പോള്‍ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നടിയെ തേടി അന്വേഷണ സംഘത്തിലെ രണ്ട് പോലീസുകാര്‍ മുംബൈക്ക് തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ യോഗി വാല്‍മികിയെ അപമാനിക്കുന്ന രീതിയില്‍ രാഖി സംസാരിച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. ഏപ്രില്‍ 10നാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A local court here has issued an arrest warrant against Bollywood actress Rakhi Sawant for allegedly making objectionable remarks against sage Valmiki, who wrote the mythological Hindu epic Ramayana'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia