Arrest Warning | എത്രയും വേഗം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യും; നടന്‍ വിജയ് ബാബുവിന് പൊലീസിന്റെ അന്ത്യശാസനം
May 2, 2022, 18:46 IST
കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് പൊലീസിന്റെ അന്ത്യശാസനം. എത്രയും വേഗം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് താരത്തിന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ 19 വരെ സമയം നല്‍കണമെന്ന താരത്തിന്റെ ആവശ്യവും പൊലീസ് തള്ളി.

നേരത്തെ ലൈംഗിക പീഡനക്കേസില്‍ വിജയ് ബാബുവിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിന് എതിരായ ആഭ്യന്തര പരാതി പരിഹാരസമിതി റിപോര്‍ട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു നടി മാല പാര്‍വതി സമിതിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയത്.
വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂടിവില്‍ നിന്ന് നീക്കണമെന്നായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിജയ് ബാബു സ്വയം മാറിനില്‍ക്കുന്നതായാണ് അമ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍ അത് അച്ചടക്ക നടപടിയാകില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാല പാര്‍വതി രാജിവച്ചത്.
അതിനിടെ വിജയ് ബാബു വിദേശത്താണെന്നാണ് അറിയുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് താരം വിദേശത്തേക്ക് കടന്നത്.
Keywords: #MeToo case: Vijay Babu given ultimatum; to be arrested if actor does not surrender immediately, Kochi, News, Cinema, Cine Actor, Molestation, Complaint, Police, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.