ബ്രസീലില്‍ വീണ്ടും വമ്പന്‍ സ്വര്‍ണ്ണവേട്ട; 3 മിനിറ്റ് സമയം കൊണ്ട് 720 കിലോ സ്വര്‍ണ്ണക്കട്ടികള്‍, ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന തരത്തില്‍ കൊള്ള
Jul 27, 2019, 13:17 IST
റിയോ ഡി ജെനീറൊ: (www.kvartha.com 27.07.2019) ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തില്‍ നിന്ന് 200 കോടിയിലേറെ രൂപ വിലവരുന്ന 720 കിലോ സ്വര്‍ണ്ണക്കട്ടികള്‍ കടത്തിക്കൊണ്ടുപോയി. വെറും 3 മിനിറ്റ് സമയത്തില്‍ സായുധരായ എട്ട് യുവാക്കള്‍ ചേര്‍ന്ന് ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന തരത്തിലുള്ള മോഷണം നടത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഫെഡറല്‍ പൊലീസിന്റെ വേഷം ധരിച്ചാണു യുവാക്കള്‍ എസ് യുവിയിലും പിക്ക്അപ് ട്രക്കിലുമായി സാവോപോളോ വിമാനത്താവളത്തിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ മുഖത്തിന്റെ ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം മൂടിയുള്ള വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നതായി കാണുന്നത്. കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിയ നാലുപേര്‍ ഉദ്യോഗസ്തര്‍ ചമഞ്ഞ് അവിടുത്തെ ജീവനക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു ജീവനക്കാര്‍ സ്വര്‍ണക്കട്ടികള്‍ അടങ്ങിയ കാര്‍ഗോ ട്രക്കിലേക്കു കയറ്റുകയായിരുന്നു.
സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തില്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കവര്‍ച്ചക്കാണ് സാവോപോളോ വിമാനത്താവളം സാക്ഷിയായത്. കൊള്ളക്കാരില്‍ ഒരാളുടെ പക്കല്‍ റൈഫില്‍ ഉണ്ടായിരുന്നു. ന്യുയോര്‍ക്കിലേക്കും സൂറിച്ചിലേക്കും അയയ്ക്കാനുള്ള 720 കിലോ സ്വര്‍ണമാണ് കൊള്ളക്കാര്‍ കൈവശപ്പെടുത്തിയത്. വിമാനത്താവളത്തിലെ രണ്ടു ജീവനക്കാരെ ബന്ദികളാക്കിയാണ് കുപ്രസിദ്ധ മോഷ്ടാക്കളുടെ വിളയാട്ടം.
സ്വര്‍ണത്തിന്റെ ചുമതലയുണ്ടായിരുന്ന കമ്പനിയിലെ ജോലിക്കാരന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയതെന്നും പറയപ്പെടുന്നു. വ്യാജപൊലീസ് കാറുകള്‍ രണ്ടുവട്ടം മാറിയ ശേഷം യാതൊരു സംശയത്തിനും ഇടനല്‍യാകാതെയാണ് മോഷ്ടാക്കള്‍ സ്വര്‍ണം തട്ടിയെടുത്ത് തങ്ങളുടെ വാഹനത്തില്‍ കടന്നതെന്ന് കണ്ടെത്തി.
ബ്രസീലിലെ രണ്ടാമത്തെ വമ്പന്‍ മോഷണമാണ് ഇത്. 2005ലാണ് ആദ്യത്തെ സെന്‍ട്രല്‍ ബാങ്ക് മോഷണം നടന്നത്. ബാങ്കിലേക്ക് ടണല്‍ വഴിയെത്തിയ മോഷ്ടാക്കള്‍ 67 മില്യണ്‍ ഡോളറാണു തട്ടിയെടുത്തത്.കൃത്യമായ ആസൂത്രണത്തോടെ വന്‍സംഘമാണ് മോഷണം നടത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സാവോപോളോ പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Brazil, Gold, Cinema, Airport, Air force officers, Police, Actor, Armed Robbers Take Off Huge Gold From Airport Cargo Terminal in Brazil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.