റേഡിയോ ജോക്കിയെ അര്‍ജുന്‍ കപൂര്‍ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02.04.2016) പ്രമുഖ എഫ് എം റേഡിയോയിലെ അവതാരകന്റെ കരണത്ത് അര്‍ജുന്‍ കപൂര്‍ തല്ലുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. റേഡിയോ മിര്‍ച്ചിയിലെ ജോക്കിയായ അര്‍പിതിനെയാണ് പരിപാടിക്കിടെ അര്‍ജുന്‍ മര്‍ദിച്ചത്.

അവതാരകനായ അര്‍പിത് ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ അത് ഇഷ്ടപ്പെടാതെ അര്‍ജുന്‍ കപൂര്‍ അര്‍പിതിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കി ആന്‍ഡ് കാ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്കായി എത്തിയതായിരുന്നു അര്‍ജുന്‍ കപൂര്‍.
റേഡിയോ ജോക്കിയെ അര്‍ജുന്‍ കപൂര്‍ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായി

ക്ഷുഭിതനായ അര്‍ജുന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ക്യാമറ ഓഫാക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍ 1 ന് ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ അടിയുമെന്നാണ് ചിലര്‍ പറയുന്നത്.

Keywords: Actor, Malayalam, Kochi, Kerala, Cinema, Video, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia