SWISS-TOWER 24/07/2023

ബോളിവുഡ് താരം കരീന കപൂറിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഫോടോഗ്രാഫര്‍; ശാസിച്ച് അര്‍ജുന്‍ കപൂര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 02.03.2021) ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റേയും സെയ്ഫ് അലിഖാന്റേയും വീടിന്റെ മതില്‍ ചാടിക്കടന്ന് ഫോടോഗ്രാഫര്‍, ശാസിച്ച് അര്‍ജുന്‍ കപൂര്‍. താരങ്ങളുടെ വീടിന്റെ മതില്‍ ചാടിയെത്തി ചിത്രമെടുക്കാനായിരുന്നു ഇയാളുടെ ശ്രമം. ബോളിവുഡ് താരം കരീന കപൂറിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഫോടോഗ്രാഫര്‍; ശാസിച്ച് അര്‍ജുന്‍ കപൂര്‍

എന്നാല്‍ ഈ സമയത്ത് ഇവരുടെ വീട്ടില്‍ അര്‍ജുന്‍ കപൂര്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഫോട്ടോഗ്രാഫറോടു രൂക്ഷമായ ഭാഷയില്‍ സംസാരിച്ചു. 'മതില്‍ ചാടിക്കടക്കരുത്, അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ? ഇത് വലിയ തെറ്റാണ്. താഴെയിറങ്ങൂ'- എന്നായിരുന്നു അര്‍ജുന്‍ ഇയാളോടു പറഞ്ഞത്. അടുത്തിടെയാണ് താരങ്ങള്‍ക്കു രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് പുതിയ സംഭവം.

Keywords:  Arjun Kapoor scolds a photographer for climbing the wall of Kareena Kapoor Khan's house, Mumbai, News, Cinema, Actress, Cine Actor, Bollywood, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia