തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉടന്‍?

 


(www.kvartha.com 18.05.2018) തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉടന്‍തന്നെ ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. താരനിശകളിലും പാര്‍ട്ടികളിലും മാത്രമല്ല കടല്‍ കടന്ന് വെക്കേഷന്‍ ആസ്വദിക്കാനും ഇരുവരും ഒന്നിച്ചാണ് പോകാറുള്ളത്. അതിനിടെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഈ കണ്ടെത്തലിനെ വെറുമൊരു ഗോസിപ്പെന്ന് പറഞ്ഞ് തള്ളാന്‍വരട്ടെ. വിഘ്‌നേഷ് ശിവന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇതിന് തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നത്. നയന്‍താരയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം 'കോലമാവ് കോകില' യിലെ രസകരമായ ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് വിഘ്‌നേഷ് ശിവന്‍ പോസ്റ്റ് ചെയ്തതിലാണ് വിവാഹത്തിന്റെ സൂചനകളും ആരാധകര്‍ കണ്ടുപിടിച്ചത്.

  തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉടന്‍?

'കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ പങ്കുവച്ച് 'അനുയോജ്യമായ പാട്ടുകള്‍ക്കു നന്ദി ബ്രദേഴ്‌സ്' എന്നാണ് വിഘ്‌നേഷ് കുറിച്ചത്. ഒപ്പം നയന്‍താര 'വി' എന്ന ലെറ്റര്‍ ഉള്ള തൊപ്പിയും വിഘ്‌നേഷ് ശിവന്‍ 'എന്‍' എന്നെഴുതിയ തൊപ്പിയും ധരിച്ച ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ സമയമായെന്നും അതുകൊണ്ടാണ് സാഹചര്യത്തിന് യോജിച്ച പാട്ടൊരുക്കിയതിന് വിഘ്‌നേഷ് ശിവന്‍ നന്ദി അറിയിച്ചതെന്നുമാണ് പലരുടെയും ഊഹം.

  തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉടന്‍?

അനിരുദ്ധ് രവിചന്ദറും ശിവ കാര്‍ത്തികേയനും തയാറാക്കിയ ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതും എത്തിക്കഴിഞ്ഞു. ഇനിയിപ്പോ വിഘ്‌നേഷ് ശിവന്‍ മറ്റൊന്നും കരുതാതെ നയന്‍സിനെ അഭിനന്ദിച്ചതു മാത്രമാണെങ്കിലും സംഗതിയെ ഒരു പബ്ലിക് പ്രൊപോസല്‍ ആയി കാണാനേ ആരാധകര്‍ക്കു താല്‍പര്യമുള്ളു.

നേരത്തെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ നയന്‍താരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്‌നേഷ് പറഞ്ഞിരുന്നു. നയന്‍ താരയുമായി തനിക്കുള്ള ബന്ധം തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താല്‍പര്യം ഇല്ലെന്നുമായിരുന്നു വിഘ്‌നേഷ് പറഞ്ഞിരുന്നത്. പ്രണയക്കാര്യം വെറും കുപ്രചരണമല്ലെന്നു മനസിലാകാന്‍ ഈ പറഞ്ഞതു തന്നെ മതിയല്ലോ എന്നതാണ് ആരാധകരുടെ വാദം.

2016ലെ സൈമാ അവാര്‍ഡ്‌സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയന്‍സിനെയും വിഘ്‌നേഷിനെയും ക്യാമറക്കണ്ണുകള്‍ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയന്‍താര വിഘ്‌നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു. അന്ന് പുരസ്‌കാരം വാങ്ങിയതിനുശേഷം ഇരുവരും പരസ്പരം നല്‍കുന്ന പിന്തുണയ്ക്കും ധൈര്യത്തിനും നന്ദി പറയുകയും ചെയ്തിരുന്നു.

Keywords: Are Nayanthara and Vignesh Shivan getting married?, Nayan Thara, Marriage, Director, Actor, Cinema, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia