ദുല്‍ഖര്‍ ഒരുക്കത്തിലാണ്, അച്ഛനാകാന്‍

 


കൊച്ചി: (www.kvartha.com 04.04.2017) ദുല്‍ഖര്‍ സല്‍മാന്‍ - അമാല്‍ സൂഫിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വരുന്നു. കഴിഞ്ഞ ദിവസം മഖ്ബൂല്‍ സല്‍മാന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അമാല്‍ ഗര്‍ഭിണി ആണെന്നും മെയ് മാസം അവസാനമോ ജൂണ്‍ മാസം ആദ്യമോ ദുല്‍ഖര്‍ അച്ഛനാകുമെന്നുമാണ് ഇരുവരുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ നല്ല വാര്‍ത്ത ദുല്‍ഖര്‍ ആരാധകരേയും മമ്മൂട്ടി ആരാധകരേയും ഒരുപോലെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.

2011ലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആര്‍ക്കിടെക്ടായിരുന്ന അമാലിനെ ജീവിതസഖി ആക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് യുഎസിലായിരുന്ന ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ഭാര്യയോട് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പിട്ടിരുന്നു.

ദുല്‍ഖര്‍ ഒരുക്കത്തിലാണ്, അച്ഛനാകാന്‍

കാര്‍ട്ടൂണ്‍ പോലെയിരിക്കുന്ന തന്നെ എങ്ങനെയാണ് നീ വിവാഹം ചെയ്യാന്‍ തയ്യാറായതെന്നും, നന്ദി എന്നും ദുല്‍ഖര്‍ അന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പില്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കടന്നു പോയിരിക്കുന്നു എന്നും ദുല്‍ഖര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇത്തവണ താന്‍ വീട്ടില്‍ ഇല്ലാത്തതിന്റെ ക്ഷമാപണവും താരം അന്ന് നടത്തിയിരുന്നു. തിരിച്ചു വന്നിട്ട് ആഘോഷിക്കാം എന്നും അന്ന് ദുല്‍ഖര്‍ ഭാര്യയോട് ഫേസ്ബുക്ക് കുറിപ്പിലൂടെ വാക്കു നല്‍കിയിരുന്നു.


Also Read:

പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ പോകാനിറങ്ങിയ എഴുപത്തെട്ടുകാരിയുടെ സ്വര്‍ണം ബൈക്കിലെത്തിയ സംഘം കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Are Dulquer Salmaan and Amal Sufiya expecting their first child,Kochi, Mammootty, Facebook, post, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia