മണിരത്‌നത്തിന്റെ മൾട്ടി സ്റ്റാർ ചിത്രത്തിൽ രാംചരന്റെ കൂടെ ഇളയദളപതിയും;ഇരുവരും ഒന്നിക്കുന്നത് ആദ്യമായി
Mar 14, 2017, 16:28 IST
ചെന്നൈ: (www.kvartha.com 14.03.2017) ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ മണിരത്‌നം അടുത്തതായി ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ ഇളയ ദളപതി വിജയ് അഭിനയിക്കുമെന്ന് റിപ്പോർട്ട്.
തെലുഗ് നടൻ രാംചരൺ അഭിനയിക്കുന്ന കാര്യം നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 'കാറ്റ് വെളിയിടയ്' എന്ന കാർത്തി നായകനാകുന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും മണി രത്‌നം പുതിയ സിനിമയിലേക്ക് കടക്കുക.
തെലുഗ് നടൻ രാംചരൺ അഭിനയിക്കുന്ന കാര്യം നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 'കാറ്റ് വെളിയിടയ്' എന്ന കാർത്തി നായകനാകുന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും മണി രത്‌നം പുതിയ സിനിമയിലേക്ക് കടക്കുക.
അതേസമയം കോളിവുഡിൽ നിന്നുള്ള വാർത്ത സത്യമാകുകയാണെങ്കിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും വിജയ് മണിരത്നത്തിന്റെ സംവിധാനത്തിൽ നായകനാകുന്നത്.
നേരത്തെ പന്നിയിൻ സെൽവം എന്ന തമിഴ് നോവലിനെ സിനിമയാക്കുന്നതിന് വേണ്ടി മണിരത്‌നം വിജയിയെ സമീപിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നം കാരണം ഈ പ്രോജക്ട് നിർത്തി വെക്കുകയായിരുന്നു.
മുമ്പ് വിജയ് അഭിനയിച്ച 'നെരുക്ക് നേർ' എന്ന സിനിമ നിർമ്മിച്ചിരുന്നത് മണിരത്‌നം ആയിരുന്നു. ആ സിനിമ മികച്ച വിജയമാണ് നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Are actor Vijay and Mani Ratnam set to work together?The recent reports on maverick director Mani Ratnam meeting Tamil superstar Vijay have grabbed the attention of media in Kollywood. This is not the first time for the local media to report on a possible collaboration between Vijay with Mani Ratnam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.