എ ആര്‍ റഹ്മാന്റെ സഹോദരപുത്രി ഭവാനി ശ്രീ സിനിമയിലേക്ക്; സ്വാഗതം ചെയ്ത് ആരാധകര്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.06.2019) എ.ആര്‍. റഹ്മാന്റെ സഹോദരിയുടെ മകള്‍ ഭവാനി ശ്രീയും സിനിമയിലേക്ക്. വിജയ് സേതുപതി, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. റഹ്മാന്റെ സഹോദരി എ.ആര്‍ റൈഹാനയുടെ മകളും സംഗീത സംവിധായകനും നടനുമായ ജി.വി.പ്രകാശിന്റെ സഹോദരിയുമാണ് ഭവാനി ശ്രീ.

 എ ആര്‍ റഹ്മാന്റെ സഹോദരപുത്രി ഭവാനി ശ്രീ സിനിമയിലേക്ക്; സ്വാഗതം ചെയ്ത് ആരാധകര്‍

പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആര്‍. സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ഹൈപ്രീറ്റസ് എന്ന വെബ് സീരീസിലും ഭവാനി വേഷമിടുന്നുണ്ട്. ചലച്ചിത്രതാരം കൃഷ്ണയാണ് വെബ്‌സീരീസിന്റെ നിര്‍മാണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AR Rahman's niece Bhavani Sre makes acting debut in Vijay Sethupathi's film, chennai, News, Cinema, Entertainment, Director, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia