കാക്ക കുളിച്ചാൽ കൊക്കാകുമോ? സൗന്ദര്യവർധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ല; ഉപഭോക്താവിന്റെ പരാതിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കോടതിയുടെ നോട്ടീസ്

 


ന്യൂഡൽഹി: (www.kvartha.com 30.05.2017) കാക്ക കുളിച്ചാൽ കൊക്കാകില്ലെന്നത് ഒരു പഴയ ചൊല്ലാണ്. ആ ചൊല്ലിന് ഇപ്പോഴും പ്രസക്തിയുണ്ട്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൗന്ദര്യവർധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ഉപഭോക്താവിന്റെ പരാതിയിൽ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, കമ്പനി അധികൃതർ എന്നിവർക്ക് കോടതി നോട്ടീസയച്ചു. നിഖിൽ ജയിന്റെ പരാതിയിൽ ഡൽഹി ജില്ലാ ഉപഭോകൃത തർക്ക പരിഹാര കോടതിയാണ് സമൻസയച്ചത്.

ഇമാനി കമ്പനിയുടെ ഫെയർ ആൻഡ് ഹാൻഡ്‌സം ക്രീമിനെതിരെയാണ് പരാതി. ഫെയർനെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ അവകാശപ്പെടുന്നത് പോലെയുള്ള യഥാർത്ഥ ഫലം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കോടതി സമൻസയച്ചത്. ജൂലൈ 27 നകം പരാതിയിൽ മറുപടി സമർപ്പിക്കാൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാക്ക കുളിച്ചാൽ കൊക്കാകുമോ? സൗന്ദര്യവർധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ല; ഉപഭോക്താവിന്റെ പരാതിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കോടതിയുടെ നോട്ടീസ്


Image Credit: Emami

Summary: An application has been filed in District Consumer Disputes Redressal Forum (Central), New Delhi to summon Shahrukh Khan as a witness in a consumer case against Emami. The Consumer Forum has asked Emami to respond to the same

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia