Aparna Balamurali | 'സ്ത്രീകളോട് കാണിക്കേണ്ട മര്യാദ പാലിച്ചില്ല'; ലോ കോളജ് വിദ്യാര്‍ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് അപര്‍ണ ബാലമുരളി
Jan 20, 2023, 08:29 IST
കൊച്ചി: (www.kvartha.com) പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കായി എത്തിയപ്പോള്‍ എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി പറഞ്ഞു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്ന് ലോ കോളജ് വിദ്യാര്‍ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണെന്ന് അപര്‍ണ പറഞ്ഞു.
വേദിയിലെത്തി തന്റെ സമ്മതമില്ലാതെ കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്തുവച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണ് കാരണം. വേദിയില്‍ കയറിയ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അപര്‍ണ.
എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. സംഘാടകരോട് പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അതേസമയം, അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ചു.
Keywords: News,Kerala,State,Kochi,Entertainment,Actress,Allegation,statement,Top-Headlines,Latest-News,Lifestyle & Fashion,Cinema, Aparna Balamurali statement about law college student's behaviour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.