Release Date | അപര്‍ണ ബാലമുരളിയുടെ 'നിതം ഒരു വാന'ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

 


ADVERTISEMENT


കൊച്ചി: (www.kvartha.com) അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രം നിതം ഒരു വാനത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മുതലാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുക. അശോക് സെല്‍വന്‍ നായകനാകുന്ന നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. 
Aster_MIMS

കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദര്‍ ആണ്. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്.  

Release Date | അപര്‍ണ ബാലമുരളിയുടെ 'നിതം ഒരു വാന'ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു


സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത 'ഇനി ഉത്തരം' ആണ് അപര്‍ണ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 

Keywords:  News,Kerala,State,Kochi,Entertainment,Actress,Cinema,Theater,Top-Headlines,Latest-News, Aparna Balamurali starrer film 'Nitham Oru Vaanam' ott release date out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia