SWISS-TOWER 24/07/2023

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ദുല്‍ഖറിന്റെ നായികയാവുന്നു

 


ADVERTISEMENT

(www.kvartha.com 16.08.2016) സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും നായികാ നായകന്‍മാരായെത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപമയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്.

നേരത്തെ പൃഥ്വിരാജ് നായകനായ ജയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തില്‍ അനുപമ അതിഥി വേഷത്തില്‍ എത്തിയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. മുകേഷ്, ഇന്നസെന്റ്, വിനു മോഹന്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്ത് 25 ഓടെ ആരംഭിക്കും.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ദുല്‍ഖറിന്റെ നായികയാവുന്നു

Keywords:  Anupama as Dulquer's heroine in sathyan Anthikad movie, Premam, Mukesh, Innocent, Vidyasagar, Music Director, Director, Actor, Actress, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia