കൊച്ചി: (www.kvartha.com 07.04.2021) ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. 'സെക്കന്‍ഡ് ഷോ' എന്ന സിനിമയിലൂടെയാണ് ഇരുവരും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. സണ്ണി വെയ്ന്‍ നായകനായ പുതിയ സിനിമ 'അനുഗ്രഹീതന്‍ ആന്റണി' തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ സന്തോഷം ദുല്‍ഖറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സണ്ണി വെയ്ന്‍.

സണ്ണിയുടെ കുറിപ്പിന് ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. 'എല്ലായ്പ്പോഴും എല്ലായ്പ്പോഴും എല്ലായ്പ്പോഴും ചക്കരേ! എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നീ അര്‍ഹനാണ്,' ഇതായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
Keywords: A nugraheethan antony success meet, Kochi, News, Cinema, Actor, Celebration, Dulquar Salman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.