വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി മറ്റൊരു വനിതാ കൂട്ടായ്മ കൂടി പിറന്നു
Feb 3, 2018, 16:28 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.02.2018) മലയാളത്തിലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി മറ്റൊരു വനിതാ കൂട്ടായ്മ കൂടി പിറന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം കൊണ്ടത്.
സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. യോഗത്തില്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ സംവിധായകരായ സിബി മലയിലും ബി.ഉണ്ണികൃഷ്ണനും സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷ.
സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇങ്ങനെ ഒരു കൂട്ടായ്മയെ കുറിച്ച് ഏറെനാളായി ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്ന തിരിച്ചറിയലില്‍ നിന്നാണ് ഇത് ഉണ്ടായത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സ്‌ക്രിപ്പ് എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍.
നേരത്തെ സിനിമയിലെ വനിതകളുടെ പ്രശ്‌നങ്ങളും പരാതികളും മറ്റും പരിഹരിക്കുന്നതിനുവേണ്ടിയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമാ കല്ലിങ്കാല്‍, ഗായിക സയനോര, പാര്‍വതി മേനോന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് ഇതിന്റെ തലപ്പത്ത് ഉള്ളത്. ഭാഗ്യലക്ഷ്മിയും ഇതില്‍ അംഗമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. യോഗത്തില്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ സംവിധായകരായ സിബി മലയിലും ബി.ഉണ്ണികൃഷ്ണനും സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷ.
സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇങ്ങനെ ഒരു കൂട്ടായ്മയെ കുറിച്ച് ഏറെനാളായി ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്ന തിരിച്ചറിയലില്‍ നിന്നാണ് ഇത് ഉണ്ടായത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സ്‌ക്രിപ്പ് എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍.
നേരത്തെ സിനിമയിലെ വനിതകളുടെ പ്രശ്‌നങ്ങളും പരാതികളും മറ്റും പരിഹരിക്കുന്നതിനുവേണ്ടിയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമാ കല്ലിങ്കാല്‍, ഗായിക സയനോര, പാര്‍വതി മേനോന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് ഇതിന്റെ തലപ്പത്ത് ഉള്ളത്. ഭാഗ്യലക്ഷ്മിയും ഇതില്‍ അംഗമാണ്.
Keywords: Another women organisation birth in Malayalam cinema industry, Thiruvananthapuram, News, Cinema, Technology, Kochi, Meeting, Director, Entertainment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.